---
title: " വിയർത്ത് ഒലിക്കേണ്ട...! സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്! ജാഗ്രത നിർദ്ദേശം പുറത്ത്"
english_title: " Kerala Rain Alert Today Yellow Alert In Three Districts Heavy Rain Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383514/ kerala-rain-alert-today-yellow-alert-kottayam-ernakulam-idukki"
published_at: "2026-09-20T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf557bc6831_kerala-rain-alert-today-yellow-alert-kottayam-ernakulam-idukki.jpg"
keywords: ["Kerala Rain Alert", "Kerala Weather Today", "Heavy Rain Warning", "KSEB Power Cut"]
---

#  വിയർത്ത് ഒലിക്കേണ്ട...! സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്! ജാഗ്രത നിർദ്ദേശം പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തെ ദിവസവും മഴ തുടരുമെന്നാണ് സൂചന; ഇതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തെ ദിവസവും മഴ തുടരുമെന്നാണ് സൂചന; ഇതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത മുൻനിർത്തി, നാളെ വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

മഴ മുന്നറിയിപ്പുകൾക്ക് പുറമെ, സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും വൈദ്യുതി മുടക്കം അനുഭവപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതാണ് പ്രധാന തിരിച്ചടിയായത്.

ഈ മാസം മുഴുവനും പ്രതിസന്ധി തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ന്യൂക്ലിയാർ പവർ കോർപ്പറേഷനുമായുള്ള ചർച്ചകളിൽ സംസ്ഥാനത്തേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ ധാരണയായിട്ടില്ല.

English Summary: Thiruvananthapuram: Heavy rain is expected to intensify in the state today.
Text: 1288 / false | HTML: 1320 
Remove Font Style (CTRLText: 1288 / false | HTML: 1320 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383514/ kerala-rain-alert-today-yellow-alert-kottayam-ernakulam-idukki)